ഡി കോക്കിനെ പുറത്താക്കിയ ബൂമ്രയുടെ പന്തിനെ പ്രശംസിച്ച് കോലി

സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ വിജയത്തിന് ശേഷം പ്രതികരണവുമായി വിരാട് കോഹ്ലി. വെല്ലുവിളി ഉയര്‍ത്തുന്ന ട്രാക്കായിരുന്നു സതാംപ്ടണിലേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. രോഹിത് ശര്‍മ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. ജസ്പ്രീത് ബൂമ്രയും യൂസ്‌വേന്ദ്ര ചാഹലും അതിമനോഹരമായി പന്തെറിഞ്ഞു.ക്വിന്റണ്‍ ഡി കോക്കിന്റെ ക്യാച്ച് കൈയിലൊതുക്കിയ ശേഷം 15 മിനിറ്റോളും ഉള്ളം കൈയില്‍ വേദനയായിരുന്നു. അത്രത്തോളം പേസുണ്ടായിരുന്നു ബുംറ എറിഞ്ഞ ആ പന്തിന്. ആദ്യജയം എപ്പോഴും പ്രധാനപ്പെട്ടതാണ്. കോലി പറഞ്ഞു.

Share this story