ഡല്‍ഹിയില്‍ മാലിന്യക്കൂമ്പാരത്തില്‍ സ്‌ഫോടനം; രണ്ടു മരണം

ന്യൂഡല്‍ഹി: ഡല്‍ഹി ഗാസിപ്പൂരില്‍ സ്‌ഫോടനം. മാലിന്യക്കൂമ്പാരത്തിലാണ് സ്‌ഫോടനം നടന്നത്. രണ്ടുപേര്‍ മരിച്ചു, അഞ്ചുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതല്‍പ്പേര്‍ അപകടത്തില്‍പ്പെട്ടതായാണ് സൂചന. മാലിന്യക്കൂമ്പാരത്തില്‍നിന്നുണ്ടാകുന്ന വാതകമാണു സ്‌ഫോടനത്തിനു കാരണമായതെന്നാണു സൂചന. റോഡിലൂടെ പോകുകയായിരുന്ന കാര്‍ സ്‌ഫോടനത്തില്‍ തെറിച്ചു സമീപത്തെ കോണ്ട്ലി കനാലില്‍ വീണു. നാലു കാറുകള്‍ക്കൂടി കനാലില്‍ വീണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Share this story