ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.മാനസസരോവര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നുപൂര്‍ ജിന്‍ഡാല്‍ (35), അഞ്ജലി ജിന്‍ഡാല്‍ (33), ഊര്‍മിള (65), സംഗീത് ഗുപ്ത (43), കാവല്‍ക്കാരന്‍ രാകേഷ് (50) എന്നിവരാണ് മരിച്ചത്. ഊർമിളയുടെ മക്കളാണ് മരിച്ച മറ്റ് മൂന്ന് സ്ത്രീകള്‍. ശനിയാഴ്ച്ച രാവിലെ 7.15 ഓടെ ലഭിച്ച അജ്ഞാതകോളിലൂടെയാണ് പൊലിസ് കൊലപാതക വിവരം അറിയുന്നത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബത്തിലെ സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Share this story