ട്രയ്‌നിങ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ശാരീരിക ബന്ധത്തിന് തയ്യാറാകണം; നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാല്‍: കസ്തൂര്‍ബാ ആശുപത്രിയിലെ ട്രെയ്‌നി നഴ്‌സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ട്രയ്‌നിങ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് പറഞ്ഞു. എന്നാല്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരതിയില്‍ പറഞ്ഞു.

ഡോക്ടര്‍ വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനില്‍ വെച്ച് പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഐപിസി സെക്ഷന്‍ 354 പ്രകാരം പീഡനശ്രമത്തിന് ഡോക്ടറിനെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.

Share this story