ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

നടിയെ അപമാനിച്ച കേസില്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിയില്ലെന്ന് നടി സത്യവാങ്മൂലം നല്‍കിയിരുന്നു.നടിക്ക് പരാതിയില്ലെങ്കിലും കുറ്റങ്ങൾ ഒത്തുതീർക്കാൻ സാധിക്കുന്നതല്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് ഒത്തുതീർപ്പാക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

മൂന്നു പരാതികളായിരുന്നു ജീൻ പോളിനും നാലുപേർക്കുമെതിരായ കേസിൽ നടിക്ക് ഉണ്ടായിരുന്നത്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല. പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലം പറഞ്ഞു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ തന്റേതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവയാണ് അവ.പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ സെൻസർ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു.

Share this story