ജാ​വ ദ്വീ​പി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, സു​നാ​മി ഭീ​ഷ​ണി​യി​ല്ല

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ജാ​വ ദ്വീ​പി​നെ വി​റ​പ്പി​ച്ച ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 11.47ന് ​അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​നം റി​ക്ട​ർ സ്കെ​യി​ലി​ൽ 6.5 രേ​ഖ​പ്പെ​ടു​ത്തി.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സു​നാ​മി ഭീ​ഷ​ണി ഉ​യ​ർ​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചെ​ത്തി.

Share this story