ജാർഖണ്ഡിൽ റോഡപകടം; ഒരു കുടുംബത്തിലെ പന്ത്രണ്ടു പേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ ഉണ്ടായ റോഡപകടത്തിൽ ഒരു കുടുംബത്തിലെ 12 പേർ മരിച്ചു. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് അപകടം നടന്നത്. ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 16 പേർ സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.

Share this story