ഛണ്ഡീഗഡ് – ഷിംല ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നിരവധി വാഹനങ്ങള്‍ തകര്‍ന്നു

ഷിംല: ഛണ്ഡീഗഡ് – ഷിംല ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും പാതയ്ക്കു സമീപത്തെ ക്ഷേത്രത്തില്‍ ഒരു ഭാഗവും തകര്‍ന്നു. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷിംലയിലെ ഭട്ടാകുഫെറിനു സമീപമായിരുന്നു അപകടം.

Share this story