ചാനൽ ചർച്ചകളിലുടെ അക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ്;വി.എസ്

തിരുവനന്തപുരം: ​കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും പീഡിപ്പിക്കുന്നുവെന്ന്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ചാനൽ ചർച്ചകളിലുടെ അക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ്​ ചെയ്യുന്നത്​. പുറമെ വലിയ തത്വ ചിന്തകൾ പറയുന്നവർ തന്നെയാണ്​ അതിക്രമം നടത്തുന്നത്​. സ്​ത്രീകൾക്ക്​ നൽകുന്ന മാന്യതയാണ്​ സമൂഹത്തിനു മുന്നിൽ നമ്മുടെ സംസ്​കാരത്തിന്‍റെ അടയാളമെന്നും വി.എസ്​ പറഞ്ഞു.

Share this story