ചാനല്‍ ഷോകളില്‍ ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍

കൊച്ചി: ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകളില്‍ ഇനിമുതൽ ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കരുതെന്ന ആഹ്വാനവുമായി ഫിലിം ചേംബര്‍ രംഗത്തെത്തി. ഇക്കാര്യം കൂടിയാലോചിക്കുന്നതിനായി തിങ്കളാഴ്ച ഫിലിം ചേംബറും താരസംഘടനയായ അമ്മയും തമ്മിൽ ചര്‍ച്ച നടത്തും. നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനകളാണ് തിങ്കളാഴ്ച താരസംഘടനയുമായി സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ, സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ് പോയിരുന്നു. എന്നാല്‍ കുറച്ചുകാലമായി തീയറ്ററില്‍ പ്രേക്ഷകശ്രദ്ധ നേടുന്ന ചിത്രങ്ങള്‍ മാത്രമാണ് ചാനലുകള്‍ വാങ്ങുന്നത്. ചാനലുകളുടെ ഈ നിലപാടിനോടുള്ള ഫിലിം ചേംബറിന്‍റെ കടുത്ത അതൃപ്തി പ്രകടപ്പിക്കുന്നതിനായാണ് അവാര്‍ഡ് നൈറ്റുകളില്‍ നിന്നും താരങ്ങള്‍ മാറി നില്‍ക്കണമെന്ന ആഹ്വാനം ഉയർത്തുന്നത്.

Share this story