ചത്തീസ്ഗഢില്‍ സ്ത്രീധനമായി ബൈക്ക് നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

ചത്തീസ്ഗഢില്‍ സ്ത്രീധനമായി ബൈക്ക് നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

റായ്പുര്‍: ചത്തീസ്ഗഢില്‍ സ്ത്രീധനമായി ബൈക്ക് നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ് സംഭവം. സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നത്രെ . എന്നാല്‍ ഭാര്യ വീട്ടുകാര്‍ക്ക് ഇത് നല്‍കാനുള്ള സാമ്ബത്തികം ഇല്ലായിരുന്നു .

ഇക്കാര്യത്തില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ വടി ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിച്ചു. അവശയായ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ ഭാര്യയുടെ മൃതശരീരം പെട്രോളൊഴിച്ച്‌ കത്തിച്ചു. ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത് .

Share this story