ഗൗരി ലങ്കേഷ് വധം: ബംഗളൂരു ബഹുജന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു

ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബംഗളൂരിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ പതിനായിരങ്ങൾ സംഘടിച്ചു. സാഹിത്യകാരൻമാരും മാധ്യമ പ്രവർത്തകരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളും ചേർന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

മജസ്റ്റിക് സ്റ്റേഷനിൽനിന്നും സെൻട്രൽ കോളജ് ഗ്രൗണ്ടിലേക്കായിരുന്നു റാലി. ഗൗരി ലങ്കേഷിന്‍റെ അമ്മയും സഹോദരിയും പ്രതിഷേധ റാലിയിൽ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മേധ പട്കർ, ജിഗ്നേശ് മേവാനി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. റാലിയുടെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.

Share this story