ഗൗരി നേഹ കേസ്: കൊല്ലം കോടതി വളപ്പിൽ പ്രതികളുടെ ബന്ധുക്കൾ അഴിഞ്ഞാടി

കൊല്ലം: കൊല്ലത്ത് മാധ്യമപ്രവർത്തർക്ക് നേരെ ഗുണ്ടാ ആക്രമം. ജില്ലാ മജിസ്ട്രേറ്റ് കോടതി വളപ്പിലാണ് നാടകീയ രംഗങ്ങൾ. ഗൗരി നേഹയുടെ മരണത്തിലെ പ്രതികളായ അധ്യാപികമാരെ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.

അധ്യാപികമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. പോലീസ് നോക്കിനിൽക്കെയാണ് ഇവർ മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this story