ഗോ രക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ രാജ്യത്തു നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കണമെന്നും കോടതി പറഞ്ഞു.അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം. ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ജില്ലാ പൊലിസ്‌മേധാവികളെ നേഡല്‍ ഓഫീസര്‍മാരായി നിയമിക്കണമെന്നും കോ
തി പറഞ്ഞു. എടുത്ത നടപടി വിശദീകരിച്ച് ചീഫ് സെക്രട്ടറിമാര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Share this story