ഗോരഖ്പുര്‍ ദുരന്തം: സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് ഹൈക്കോടതി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ 70 കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് അലഹബാദ് ഹൈക്കോടതി. യോഗി ആദിത്യനാഥ് സര്‍ക്കാരിനോടും മെഡിക്കല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ജനറലിനോടും ഇതുസംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സാമൂഹിക പ്രവര്‍ത്തകനായ നൂതന്‍ ഠാക്കൂര്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് ദയാ ശങ്കര്‍ തിവാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ വാദം കേള്‍ക്കുന്നതിനായി ഓക്ടോബര്‍ ഒന്‍പതിലേക്ക് മാറ്റി.

Share this story