ക​ണ്ണ​വ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രേ ബോം​ബേ​റ്

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം ടൗ​ണി​ൽ സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ബോം​ബേറ്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ 12.15 ഓ​ടെ​യാ​ണ് സം​ഭ​വം. ചി​റ്റാ​രി​പ്പ​റ​മ്പ് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​പി​എം കൂ​ത്തു​പ​റ​മ്പ് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ വി.​ബാ​ല​ൻ (54), കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ സി. ​ച​ന്ദ്ര​ൻ (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ബോം​ബെ​റി​ഞ്ഞ​താ​യാ​ണ് പ​രാ​തി.

Share this story