ക​ട​ൽ​ക്കൊ​ല കേ​സി​ൽ ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

ക​ട​ൽ​ക്കൊ​ല കേ​സി​ൽ ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി:  ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന്  സു​പ്രീം​കോ​ട​തി. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ക്കുമെന്നും സു​പ്രീം​കോ​ട​തി അറിയിച്ചു  . കേസിലെ  ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ‍​ർ​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് കേന്ദ്രം  കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ട​ൽ​ക്കൊ​ല കേ​സി​ൽ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്ന് കേന്ദ്രം വ്യക്‌തമാക്കി . ന​ഷ്ട​പ​രി​ഹാ​രം എ​ങ്ങ​നെ വി​ഭ​ജി​ക്ക​ണമെന്ന്  സ​ർ​ക്കാ​രി​ന് തീ​രു​മാ​നി​ക്കാമെന്നും അറിയിച്ചു . കോ​ട​തി തീ​രു​മാ​നം അ​നു​സ​രി​ച്ചു​ള്ള 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഇ​റ്റ​ലി കൈ​മാ​റി​യെ​ന്ന് കേന്ദ്രം വ്യക്‌തമാക്കി .

Share this story