കോ​ഴി​ക്കോ​ട് 99 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​രു കോ​ടി രൂ​പ​യ്ക്ക​ടു​ത്ത് പ​ണം പോ​ലീ​സ് പി​ടി​കൂ​ടി. 99 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​മാ​ണ് കോ​ഴി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം മോ​ങ്ങം സ്വ​ദേ​ശി ഷം​സു​ദീ​ൻ, മൊ​റ​യൂ​ർ സ്വ​ദേ​ശി സ​ൽ​മാ​ൻ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

പ​ണം ആ​ർ​ക്കു വേ​ണ്ടി​യാ​ണു ക​ട​ത്തി​യ​ത്, പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​മേ​ത് എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Share this story