കോഴിക്കോട്ട് തീവണ്ടിക്ക് മുന്നിൽ ചാടി പെൺകുട്ടി ആത്മഹത്യ ചെയ്തത് നീറ്റ് പരീക്ഷയിൽ തോറ്റത് മൂലം

കോഴിക്കോട്ട് തീവണ്ടിക്ക് മുന്നിൽ ചാടി പെൺകുട്ടി ആത്മഹത്യ ചെയ്തത് നീറ്റ് പരീക്ഷയിൽ തോറ്റത് മൂലം

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ 17 കാരി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്താന്ന്‍  ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശിനി നന്ദനയാണ് ആത്മഹത്യ ചെയ്തത്. പ്ലസ് ടു കഴിഞ്ഞശേഷം എൻട്രൻസ് പരിശീലനത്തിന് പോയിരുന്നുവെങ്കിലും നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ കുട്ടിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

വെസ്റ്റ് ഹിൽ റെയിൽവേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് വിദ്യാർത്ഥിനി മരിച്ചത്. നടക്കാവ് പൊലീസ് അന്വേഷണം തുടരുന്നു.

Share this story