കൊ​ളം​ബി​യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഏ​ഴു പേ​ർ മ​രി​ച്ചു

ബ​ഗോ​ട്ട: കൊ​ളം​ബി​യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഏ​ഴു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​രെ കാ​ണാ​താ​യി. ആ​ന്‍റി​യോ​ക്വി​യ​യി​ലെ സെ​ഗോ​വി​യ​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. പൈ​ല​റ്റ‌‌​ട​ക്കം പ​ത്ത് പേ​ർ കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു.

എം​ഐ-17 ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ര്‍​ന്ന​തെ​ന്നാ​ണ് വി​വ​രം. കൊ​ക്കേ​ഷ്യ ന​ഗ​ര​ത്തി​ലെ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Share this story