കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ അരുണ്‍ ജയ്റ്റ്‌ലിയെത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ദേശീയശ്രദ്ധ തിരിക്കാന്‍ നീക്കവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട്ടിലേക്ക് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെത്തും.

ഞായറാഴ്ചയാണ് ജയ്റ്റ്‌ലി കേരത്തിലെത്തുക. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജയ്റ്റ്‌ലിയെത്തുന്നത്.

Share this story