കൊല്ലത്ത് പാഴ്‌സല്‍ വാങ്ങിയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല

കൊല്ലം:കഴിക്കാനായി പാഴ്‌സല്‍ വാങ്ങിയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല. പാഴ്‌സല്‍ വാങ്ങിയ വിദ്യാര്‍ത്ഥി കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് മീന്‍ തലപ്പോലെ എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെട്ടത് . ഇത് പരിശോധിച്ചപ്പോഴാണ് സംഭവം പാമ്പിന്റെ തലയാണെന്ന് മനസിലായത്.

ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടലിനെതിരെ പിഴ ചുമത്തി. അറിയാതെ സംഭവിച്ചതാണെന്നും പാമ്ബ് കോളിഫ്‌ളവറിനിടയി ലുണ്ടായതായിരിക്കാ മെന്നുമാണ്  ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

Share this story