കൊല്ലം കമ്മീഷണറായി മെറിൻ ജോസഫ് ഐ.പി.എസ് ചുമതലയേറ്റു

കൊല്ലം കമ്മീഷണറായി മെറിൻ ജോസഫ് ഐ.പി.എസ് ചുമതലയേറ്റു

കൊല്ലം :  സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണ നൽകുമെന്ന് മെറിൻ ജോസഫ് ഐ.പി.എസ്. കൊല്ലം കമ്മീഷണറായി മെറിൻ ചുമതലയറ്റ ചടങ്ങിലാണ് മെറിൻ ഇക്കാര്യം വ്യക്തമാക്കിയത് .കേരള കേഡറിലെ പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറാണ് മെറിൻ. കമ്മീഷണറായിരുന്ന പി. കെ.മധു. ചുമതല മെറിന് കൈമാറി. എറണാകുളത്തായിരുന്നു ആദ്യ നിയമനം.  പിന്നീട് തിരുവനന്തപുരത്തും, മൂന്നാറും നിയോഗിക്കപ്പെട്ടു. മലയാളിയാണെങ്കിലും ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. കൊല്ലം സിറ്റി പോലീസിനെ കൂടുതൽ ജനകീയമാക്കാനാണ് പുതിയ കമ്മീഷണറുടെ നീക്കം.

Share this story