കൂട്ടത്തല്ലില്‍ കലാശിച്ച ഗുരുവായൂരിലെ വിവാഹം; വരനെതിരെ വനിതാ കമ്മീഷൻ

തൃശൂർ: തൃശൂര്‍: ഗുരുവായൂരിലെ വിവാഹത്തില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ നഷ്ടപരിഹാരം ചോദിച്ചതിനെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്. നഷ്ടപരിഹാരം വേണമെന്ന് വരൻ ആവശ്യപ്പെട്ടത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജോസഫൈൻ.

വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്ക് ഇരയായ പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയാനാണ് വനിത കമ്മീഷൻ അദ്ധ്യക്ഷ തൃശൂരിലെത്തിയത്. പെൺകുട്ടി തന്നോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അവർ വ്യക്തമാക്കി.

വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും മാലയും മൊബൈല്‍ ഫോണും അടക്കം എല്ലാം പെണ്‍കുട്ടി തിരികെ നല്‍കിയിട്ടുണ്ട് പിന്നെന്തിന് നഷ്ടപരിഹാരമെന്നും, പെണ്‍കുട്ടിയുടെ അഭിമാനത്തിനാണ് പ്രധാന്യമെന്നും ജോസഫൈന്‍ പറഞ്ഞു.

Share this story