കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ട ഫ്രഞ്ച് ദമ്പതികള്‍ക്ക് എട്ടിന്‍റെ പണി

പാരിസ്: ഫ്രഞ്ച് ദമ്പതികള്‍ വിവാദത്തില്‍ തങ്ങളുടെ കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ടതു വിവാദമാകുന്നു. മുസ്ലിം ദമ്പതികള്‍ക്കാണ് കുഞ്ഞിന് ‘ജിഹാദ്’ എന്ന പേരിട്ടതിനെ തുടര്‍ന്ന് കോടതി കയറേണ്ടി വന്നത്.

കഴിഞ്ഞ  ഓഗസ്റ്റിലാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ‘ജിഹാദ്’ എന്ന അറബി വാക്കിന് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അധികാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ‘ജിഹാദ്’ എന്ന വാക്കിന് ഭീകരവാദവുമായി ബന്ധമില്ലെന്ന നിലപാടിലാണ് ദമ്പതികള്‍. വിശുദ്ധ യുദ്ധം എന്നല്ല ‘ജിഹാദ്’ അര്‍ത്ഥമാക്കുന്നതെന്നും ‘ആത്മത്യാഗം’, ‘പോരാട്ടം’ എന്നൊക്കെയാണ് ആ പദത്തിന്‍റെ ശരിയായ അര്‍ത്ഥമെന്നും ദമ്പതികള്‍ വാദിക്കുന്നു. എന്നാല്‍ കോടതി വിധി ദമ്പതികള്‍ക്ക് പ്രതികൂലമാവുകയാണെങ്കില്‍ കുഞ്ഞിന് മറ്റൊരു പേര് കണ്ടെത്തേണ്ടി വരും.

Share this story