കിം ​​​ജോം​​​ഗ് നാം ​​​സി​​​ഐ​​​എ ചാ​​​ര​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍

കിം ​​​ജോം​​​ഗ് നാം ​​​സി​​​ഐ​​​എ ചാ​​​ര​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വാ​​​ലാ​​​ല​​​ന്പൂ​​​ര്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ടി​​​ല്‍ വച്ച്‌ കൊല്ലപ്പെട്ട ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ന്‍ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ അ​​​ര്‍​​​ധ​​​സ​​​ഹോ​​​ദ​​​ര​​​ന്‍ കിം ​​​ജോം​​​ഗ് നാം ​​​സി​​​ഐ​​​എ ചാ​​​ര​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍. 2017 ഫെ​​​ബ്രു​​​വ​​​രി​​​യിലാണ് ര​​​ണ്ടു സ്ത്രീ​​​ക​​​ള്‍ ചേ​​​ര്‍​​​ന്ന് രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലൂ​​​ടെ ജോം​​​ഗ് നാ​​​മി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തിയത്.

ജോം​​​ഗ് നാം ​​​മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്കു പോ​​​യ​​​ത് സി​​​ഐ​​​എ ഏ​​​ജ​​​ന്‍റി​​​നെ കാ​​​ണാ​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സി​​​എ​​​എ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Share this story