കിംഗ് കോലിക്ക് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പിഴ ചുമത്തി

കിംഗ് കോലിക്ക് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പിഴ ചുമത്തി

കുടിവെള്ളമുപയോഗിച്ച് കാറുകഴുകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കിംഗ് കോലിക്ക് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പിഴ ചുമത്തിയിരിക്കുകയാണ്. കോലിയുടെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാറുകഴുകുന്നതായി അയല്‍ക്കാര്‍ പരാതി നല്‍കുകയായിരുന്നു.

അയല്‍ക്കാരുടെ പരാതിയെതുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കോലിയുടെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമാണ് 500 രൂപ പിഴയിട്ടത്. ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ താരത്തെ പോലുള്ളവരുടെ ഇത്തരം നടപടികൾ ശരിയല്ലെന്നാണ് വിമർശനം ഉയരുന്നത്.

Share this story