കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം: കുറ്റപത്രം കൈപ്പറ്റിയതു നാലു പ്രതികൾ മാത്രം

കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം: കുറ്റപത്രം കൈപ്പറ്റിയതു നാലു പ്രതികൾ മാത്രം

കാഞ്ഞങ്ങാട്:  പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യ കിട്ടിയ പ്രതികളും ഒരു റിമാൻഡ് പ്രതിയും ഇന്നലെ കോടതിയിൽ ഹാജരായി കുറ്റപത്രത്തിന്റെ പകർപ്പ് കൈപ്പറ്റി. 12-ാം പ്രതി ആലക്കോട്ടെ ബി.മണികണ്ഠൻ, 13-ാം പ്രതി സിപിഎം പെരിയ ലോക്കൽ‍ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ എന്നിവരും ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന 8-ാം പ്രതി പാക്കം വെളുത്തോളിയിലെ എ.സുബീഷുമാണ് കോടതിയിൽ ഹാജരായി കുറ്റപത്രത്തിന്റെ പകർപ്പ് കൈപ്പറ്റിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മറ്റു പ്രതികളെ 20 നു ഹാജരാക്കാൻ കോടതി ജയിലധികൃതർക്ക് നിർദേശം നൽകി. നേരത്തേ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നു. പ്രതികളുടെ സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് സംവിധാനം ഇല്ലാത്തതാണ് ഇന്നലെ കോടതിയിൽ ഹാജരാക്കാത്തതിന് കാരണമെന്നാണ് വിവരം.

Share this story