കാവ്യാമാധവന്‍റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിപ്പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആലുവ സബ്ജയിലിൽ കഴിയുന്ന, നടൻ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു. കൊച്ചിയിലുള്ള വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചുവെന്ന് സുരക്ഷാജീവനക്കാരാണ് വ്യക്തമാക്കിയത്.  വെള്ളം വീണ് രജിസ്റ്റർ നശിച്ചുവെന്നാണ് ജീവനക്കാർ പറഞ്ഞത്. കാവ്യയുടെ വില്ലയിൽ താൻ പോയിട്ടുണ്ടെന്ന് നേരത്തെ, പൾസർ സുനി വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ സന്ദർശക രജിസ്റ്ററിൽ താൻ പേരും ഫോൺനമ്പരും രേഖപ്പെടുത്തിയെന്നും സുനി പോലീനെ അറിയിച്ചിരുന്നു.  ഇതിനു പിന്നാലെയാണ്, രജിസ്റ്റർ നശിച്ചുവെന്ന് ജീവനക്കാർ വ്യക്തമാക്കിയത്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രജിസ്റ്റർ മനഃപ്പൂർവം നശിപ്പിച്ചതാണോയെന്ന പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Share this story