കാരാക്കോടന്‍ പുഴയിലൂടെ ഒഴുകുന്നത് മലിനജലം

കാരാക്കോടന്‍ പുഴയിലൂടെ ഒഴുകുന്നത് മലിനജലം

മലപ്പുറം : വഴിക്കടവ് കെട്ടുങ്ങലില്‍ കാരാക്കോടന്‍ പുഴയിലൂടെ ഒഴുകുന്നത് മലിനജലം . മാസങ്ങളായി ഇവിടെ വെള്ളത്തിനു നിറംമാറ്റം സംഭവിച്ചിട്ടുണ്ട്. അമ്ബതോളം മീറ്റര്‍ ദൂരത്താണ് പുഴ വെള്ളം പച്ച നിറത്തില്‍ കാണുന്നത്.

ഇവിടെ സ്ത്രീകളുടെ കുളിക്കടവിനു സമീപത്താണ് സംഭവം. ഏതാനും മാസങ്ങളായി കുളിക്കാനെത്തുന്നവര്‍ വെള്ളത്തിന്റെ കളര്‍ മാറ്റം കണ്ടു കുളി നിര്‍ത്തിയിരിക്കുകയാണ്. റോഡില്‍ നിന്നും പുഴയിലേക്ക് ഇറങ്ങാനുള്ള വഴി യോട് ചേര്‍ന്ന വാഹനങ്ങള്‍ കഴുകുന്നതതായി പറയപ്പെടുന്നു . വാഹനങ്ങള്‍ കഴുകുന്നവര്‍ക്കെതിരെ നടപടി എടുത്തു പുഴ വെള്ളം പരിശോധന നടത്താന്‍ നടപടി വേണം മെന്ന ആവശ്യം ശക്തമാവുകയാണ്.

Share this story