കായംകുളത്ത് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

കായംകുളം: ആറാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി മംഗലശേരിതറയില്‍ ഷാജിയുടെ മകന്‍ ബെന്നി (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെ ചേരാവള്ളി ഇരട്ടക്കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Share this story