കാട്ടാക്കടയിൽ ഡി​വൈ​എ​ഫ്ഐ നേതാവിന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്

കാ​ട്ടാ​ക്ക​ട: തിരുവനന്തപുരത്ത് അ​ർ​ധ​രാ​ത്രി​യി​ൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ബോം​ബേ​റ്. ഐ.​സാ​ജു​വി​ന്‍റെ കിള്ളിയിലുള്ള വീ​ടി​നു നേ​രെ​യാ​ണ് രാ​ത്രി​ 11 ഓടെ ആ​ക്ര​മ​ണം നടന്നത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സാ​ജു പ​റ​യു​ന്നു.

ആക്രമണത്തിൽ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. കി​ട​പ്പു​മു​റി​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കി​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​പി​എമ്മിന്‍റെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ വെള്ളിയാഴ്ച രാത്രി ഒരു സംഘം ത​ക​ർ​ത്തിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റിയുടെ വീട്ടിൽ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു സി​പി​എം ആ​രോ​പി​ച്ചു.

Share this story