കശ്മീരില്‍ ഭീകരാക്രമണം: എട്ട് സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ആറ് സുരക്ഷ സൈനികര്‍ മരിച്ചു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരരെ ധിച്ചു. അതീവ സുരക്ഷ മേഖലയായ പൊലീസ് ലൈനിലെ സൈനിക ക്യാംപില്‍ കടന്നുകയറിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
പുലര്‍ച്ചെ നാലരയ്ക്കാണ് പുല്‍വാമയിലെ ജില്ല പൊലീസ് ആസ്ഥാനവും സൈനിക ക്യാംപും സ്ഥിതി ചെയ്യുന്ന പൊലീസ് ലൈനില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ ആക്രമണം നടത്തിയത്. ഈ സമയം നൂറുകണക്കിന് പോലീസുകാരും സി.ആര്‍.പി.എഫ് ജവാന്‍മാരും ക്യാംപിലുണ്ടായിരുന്നു.

Share this story