കലാം മ്യൂസിയം സ്ഥാപിക്കാന്‍ 75 സെന്റ് ഭൂമി വിട്ടുനല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ഥം കലാം നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കാന്‍ 75 സെന്റ് ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്ററിനാണ് ഭൂമി വിട്ടുനല്‍കുക. കലാമിന്റെ അപൂര്‍വ ചിത്രങ്ങള്‍, റോക്കറ്റ് മാതൃകകര്‍, കലാമിന്റെ മഹദ് വചനങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.

Share this story