കറതീര്‍ന്ന കമ്മ്യൂണിസ്റ്റാ, അല്ലാതെ അപ്പക്കാണുന്നവനെ അപ്പ എന്നു വിളിക്കുന്നവനല്ല. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ; ബൈജു കൊട്ടാരക്കാര

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം പുറത്തു വന്നതുമുതല്‍ കേസില്‍ പല കള്ളക്കളികളും തുറന്നു പറഞ്ഞ ആളാണ്‌ സംവിധായകന്‍ ബൈജു കൊട്ടാരക്കര.അതുകൊണ്ട് തന്നെ സിനിമാ മേഖലയില്‍ പലരുടെയും കണ്ണിലെ കരടായി അദ്ദേഹം മാറുകയും ചെയ്തു.പക്ഷെ അതൊന്നും ബൈജു കൊട്ടാരക്കര എന്ന മനുഷ്യനെ തെല്ലും അലോസരപ്പെടുത്തുന്നില്ല.പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് തന്നെ പറയും  എന്ന് എതിരാളികളെ വെല്ലുവിളിചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

അപവാദ പ്രചരണം കൊണ്ടും വ്യക്തിഹത്യ കൊണ്ടും എന്നേ മുട്ടു കുത്തിക്കാം എന്ന് ആരും മോഹിക്കേണ്ട. പറയാനുള്ളത് ഞാന്‍  പറയും ചെയ്യാനുള്ളത് ചെയ്യും.ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ പലരും പുറത്തിറങ്ങി നടക്കാന്‍ പെടാപ്പാട് പെടും സിനിമയ്ക്കു വേണ്ടി മാമപ്പണി ചെയ്യുന്നവരുടെ മുഖംമൂടി വലിച്ചു കീറുമെന്നും ഏറ്റുമുട്ടാന്‍ തയാറുണ്ടോ എന്നും ബൈജു കൊട്ടാരക്കര വെല്ലുവിളിക്കുന്നു.കറതീര്‍ന്ന കമ്മ്യൂണിസ്റ്റാ, അല്ലാതെ അപ്പക്കാണുന്നവനെ അപ്പ എന്നു വിളിക്കുന്നവനല്ല. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ എന്ന് ബൈജു കൊട്ടാരക്കാര പറഞ്ഞു.

ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു എടുക്കുമ്പോള്‍ സഹതാപരംഗം ഉണ്ടക്കാന്‍ ഒരു ലോബി രംഗത്ത് എത്തുന്നതു പതിവാണ്. ഇത്തവണയും ഈ വിഭാഗക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. എല്ലാക്കുഴപ്പവും മഞ്ജ വാര്യര്‍ മൂലമുണ്ടായതാണ് എന്നു വരുത്തി തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഐ ജി ബി സന്ധ്യക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം ഇതിന്റെ ആദ്യ പടിയാണ് എന്നും ബൈജു കൊട്ടാരക്കര പറയുന്നു. സന്ധ്യയും മഞ്ജുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള പ്രചരണം ഇതിന്റെ ഭാഗമാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ശബ്ദിച്ചവരെ നിശബ്ദരാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിട്ടുണ്ട് എന്നും മുന്‍ എസ്പിയും താനും അഭിഭാഷകനും അടങ്ങുന്നവരെ ഇല്ലാതാക്കാന്‍ വരെ ശ്രമം തുടങ്ങിട്ടുണ്ട് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Share this story