കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്ക്യൂഷന്‍ വിൻസെന്‍റ് എംഎൽഎയുടെ ജാമ്യാപേക്ഷ വിധി വ്യാഴാഴ്ച പറയും

തിരുവനന്തപുരം: സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം. വിൻസെന്‍റിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം പൂർത്തിയായി. വിധി പറയുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.അതേസമയം എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചാൽ പരാതിക്കാരിക്ക് ഭീഷണിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറയിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളോടെ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Share this story