കരീബിയൻ തീരങ്ങളെ ലക്ഷ്യമാക്കി “മറിയ’ വരുന്നു

ഒരു കൊടുങ്കാറ്റിന്‍റെ ദുരിതം അവസാനിക്കുന്നതിനു മുന്പേ മറ്റൊന്നിനെക്കൂടി നേരിടേണ്ടിവന്നിരിക്കുകയാണ് കരീബിയനിലെ ചെറുദ്വീപുകൾ. കാറ്റഗറി രണ്ടിൽപെടുന്ന മറിയ എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയൻ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറിയയുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററിലാണെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് തീരത്തടുക്കുമെന്നാണ് വിവരം. ഇർമ നാശം വിതച്ച അതേ പാതയിൽതന്നെയാണ് മറിയയും എത്തുന്നത്.

Share this story