കനത്ത മഴ : എറണാകുളം കളക്‌ട്രേറ്റ് വളപ്പിലെ മരം മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

കനത്ത മഴ : എറണാകുളം കളക്‌ട്രേറ്റ് വളപ്പിലെ മരം മറിഞ്ഞു  വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

കൊച്ചി: കനത്ത  മഴയെ തുടർന്ന്  എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളിൽ നിന്നിരുന്ന വലിയ മരം മറിഞ്ഞു  വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തല സ്വദേശി അഷ്റഫ് ആണ് മരിച്ചത്.

ലോട്ടറി വിൽപ്പനക്കാരനായ അഷ്റഫ് കളക്‌ട്രേറ്റ് പുറത്തെ റോഡിലൂടെ സ്കൂട്ടറിൽ പോകുന്പോൾ മരം ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.   സംഭവ സ്ഥലത്ത്  വെച്ച് തന്നെ ഇയാൾ തൽക്ഷണം മരിച്ചു . ഫയർഫോഴ്സ് മരം വെട്ടിമാറ്റാൻ ശ്രമം  ആരംഭിച്ചിട്ടുണ്ട്.

Share this story