ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി

ബ്രി​​​ട്ടീ​​​ഷ് ദ്വീ​​​പു​​​ക​​​ളി​​​ൽ വീ​​​ശി​​​യ ഒ​​​ഫീ​​​ലി​​​യ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റിൽ മരിച്ചവരുടെ എണ്ണം മൂന്നായി. റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് അ​​​യ​​​ർ​​​ല​​​ൻ​​ഡി​​ലാ​​​ണ് മൂന്നു മ​​​ര​​​ണ​​​ങ്ങ​​​ളും. ഇ​​​തി​​​നു പു​​​റ​​​മേ, ബ്രി​​​ട്ട​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​ൻ​​ഡും വെ​​​യി​​ൽ​​​സും തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സ്കോ​​​ട്‌​​​ല​​ൻ​​ഡും കൊ​​​ടു​​​ങ്കാ​​​റ്റ് ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്. കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ, കാ​​​റുകളിൽ മരം വീ​​​ണ് ഒ​​​രു പുരുഷനും സ്ത്രീ​​​യും മരിച്ചപ്പോൾ, ക​​​ട​​​പു​​​ഴ​​​കി​​​യ മ​​​രം മു​​​റി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ലാണ് മറ്റൊരാൾ മരിച്ചത്.

Share this story