ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്

വിശാഖപട്ടണം : ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവാണ് താന്‍ ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത്. 1998 ല്‍ ലണ്ടനില്‍ വെച്ചാണ് ഐശ്വര്യ റായി തനിക്ക് ജന്മം നല്‍കുന്നത്, ടെസ്റ്റ് ട്യൂബ് ബേബിയായാണ് താന്‍ ജനിച്ചതെന്നും സംഗീത് പറയുന്നു. ഇതിന് ശേഷം രണ്ട് വര്‍ഷത്തോളം താന്‍ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും (ഐശ്വര്യ റായിയുടെ മാതാവും പിതാവും) സംരക്ഷണയില്‍ മുംബൈയിലായിരുന്നെന്നും സംഗീത് പറയുന്നു. ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെയും കൂട്ടി വിശാഖപട്ടണത്തിലേക്ക് തിരിച്ച് വന്നു. മൂന്നാം വയസ്സ് തൊട്ട് താന്‍ വിശാഖപട്ടണത്തിലാണ് വളര്‍ന്നതെന്നും യുവാവ് പറയുന്നു. എന്നാല്‍ ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് സ്ഥാപിക്കാന്‍ തക്ക തെളിവുകളൊന്നും സംഗീതിന്റെ പക്കലില്ല. തന്റെ ജനനം സംബന്ധിച്ച എല്ലാ തെളിവുകളും ബന്ധുക്കള്‍ നശിപ്പിച്ചതായാണ് യുവാവിന്റെ വാദം. ഇപ്പോള്‍ ചെന്നൈയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. താന്‍ ഇപ്പോള്‍ ഏകനാണെന്നും തന്റെ അമ്മയെ തിരിച്ച് വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.

Share this story