ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു

മ​നി​ല: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ തെ​ക്ക​നേ​ഷ്യാ ത​ല​വ​ൻ ഇ​സ്നി​ലോ​ൺ ഹാ​പ്പി​ലോ​ണി(51)​നെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ച​താ​യി ഫി​ലി​പ്പീ​ൻ​സി​ലെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഡ​ൽ​ഫി​ൻ ലോ​റ​ൻ​സാ​ന അ​റി​യി​ച്ചു. കൊ​ടും​ഭീ​ക​ര​നാ​യ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 50 ല​ക്ഷം ഡോ​ള​ർ ഇ​നാം അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഐ​എ​സ് തെ​ക്ക​നേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​രാ​വി​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഹാ​പ്പി​ലോ​ൺ വ​ധി​ക്ക​പ്പെ​ട്ട​ത്. മ​റ്റൊ​രു നേ​താ​വ് ഒ​മ​ർ മൗ​തെ​യും വ​ധി​ക്ക​പ്പെ​ട്ടു.

Share this story