എഫ്ബി ലൈവ് നടത്തിയ പാകിസ്ഥാനിലെ നേതാക്കള്‍ക്ക് കിട്ടിയ എട്ടിന്റെ പണി; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

എഫ്ബി ലൈവ് നടത്തിയ പാകിസ്ഥാനിലെ നേതാക്കള്‍ക്ക് കിട്ടിയ എട്ടിന്റെ പണി; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

പെഷവാര്‍: തങ്ങളുടെ ഭരണ നേട്ടത്തെ കുറിച്ച്‌ എഫ്ബി ലൈവ് നടത്തിയ പാകിസ്ഥാനിലെ പ്രദേശിക ഭരണകൂടത്തിനു കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്​രീഖ് ഇ ഇന്‍സാഫിന്‍റെ നിയന്ത്രണത്തിലുള്ള പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ ഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക സമ്മേളനമാണ് പാര്‍ട്ടി ഫെയ്‌സ്ബുക്ക് പേജില്‍ ലൈവിട്ടത്. ഇതിനിടെ ഫെയ്സ് ബുക്ക് ലൈവിലെ പൂച്ചയുടെ ഫില്‍റ്റര്‍ അബദ്ധത്തില്‍ ആക്റ്റിവേറ്റായി.

നേതാക്കളുടെ ഹലാല്‍ പിങ്ക് നിറത്തിലുള്ള പൂച്ചച്ചെവിയും മുഖത്ത് മൂക്കും മീശയും വരെ വന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ജനം ഏറ്റെടുത്തു. ഇത് വീഡിയോ ആയും സ്ക്രീന്‍ ഷോട്ടായും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്.

Share this story