എംജി സർവകലാശാല വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റി

അതിരന്പുഴ: എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. സംസ്ഥാനത്താകെ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Share this story