എം.എഡ് വിദ്യാര്‍ഥി കുളിമുറിയില്‍ കാല്‍ തെന്നി വീണു മരിച്ചു

കാസര്‍കോട്: കുളിമുറിയില്‍ കാല്‍ തെന്നി വീണു വിദ്യാര്‍ഥി മരിച്ചു. തായന്നൂര്‍ തൊട്ടിലായി സ്വദേശിയും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ എം.എഡ് വിദ്യാര്‍ഥിയുമായ വിശ്വംഭരന്‍ (30) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.

ഹോസ്റ്റലിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയ വിശ്വംഭരന്‍ കാല്‍തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ച് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന വിശ്വംഭരനെ സഹപാഠികളും കെയര്‍ടേക്കര്‍ സന്ദീപും ചേര്‍ന്ന് ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ കല്ലളന്‍,സരോജിനി എന്നിവരുടെ മകയാണ്. സഹോദരങ്ങള്‍: ബേബി, ജോബി

Share this story