ഉൾട്ട; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ഉൾട്ട; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ഗോകുല്‍ സുരേഷിനെ നായകനാക്കി പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും  പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സുരഭിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. ഗൗരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിരി നേരെ എന്ന ടാഗ്‍ലൈനോടെയാണ് ഉള്‍ട്ട ഒരുങ്ങുന്നത്. ചിത്രത്തില്‍ ഗോകുല്‍ സുരേഷിന്‍റെ നായികമരായി എത്തുന്നത് അനുശ്രീയും പ്രയാഗയുമാണ്.

സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെപിഎസി ലളിത, മഞ്ജു മറിമായം, തെസ്‌നി ഖാന്‍, ആര്യ, സുരഭി തുടങ്ങി വന്‍താരനിര അണിനിരക്കുന്നു.

Share this story