ഉത്തര്‍പ്രദേശിൽ  കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം നദിയില്‍ ഉപേക്ഷിച്ച് സംഭവം; കേസെടുത്ത് പോലീസ്

ഉത്തര്‍പ്രദേശിൽ  കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം നദിയില്‍ ഉപേക്ഷിച്ച് സംഭവം; കേസെടുത്ത് പോലീസ്

ലഖ്നൗ:  ഉത്തര്‍പ്രദേശിൽ  കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയില്‍ ഉപേക്ഷിച്ചു.  പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം  നദിയിലേക്ക് എറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു .തുടർന്ന്  കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 പ്രേംനാഥിന്റെ മൃതദേഹമാണ് നദിയില്‍ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി. രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം പാലത്തില്‍നിന്ന് നദിയിലേക്ക് എറിഞ്ഞത്. ഇത്  ആ വഴി കാറിലെത്തിയ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

Share this story