ഉത്തര്‍പ്രദേശിൽ കാണാതായ ഏഴ് വയസുകാരിയുടെ മൃതശരീരം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശിൽ കാണാതായ ഏഴ് വയസുകാരിയുടെ മൃതശരീരം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ജലോന്‍ മേഖലയില്‍ കാണാതായ ഏഴ് വയസുകാരിയുടെ മൃതശരീരം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം നടന്നത്. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരിക്കാമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

വ്യക്തിപരമായി ശത്രുതയുള്ള രണ്ട് അയല്‍ക്കാരെ സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ര്‍ട്ടം പരിശോധനയില്‍ ബലാത്സംഗം നടന്നതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി .

Share this story