ഇരുചക്ര വാഹനങ്ങളുമായി പൊതുനിരത്തിൽ അഭ്യാസം നടത്തുന്നവരേ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം

ഇരുചക്ര വാഹനങ്ങളുമായി പൊതുനിരത്തിൽ അഭ്യാസം നടത്തുന്നവരേ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം

ചെന്നൈ:  ഇരുചക്ര വാഹനങ്ങളുമായി പൊതുനിരത്തിൽ അഭ്യാസം നടത്തുന്ന യുവാക്കളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നഗരത്തിൽ പലയിടത്തും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ മൽസരയോട്ടം നടത്തുന്നതായി പരാതികൾ വ്യാപകമായതോടെയാണു പൊലീസ് നടപടിയെടുത്തത്.

കാമരാജർശാല അടക്കമുള്ള നഗരത്തിലെ പ്രധാന റോഡുകളിൽ പൊലീസ് നടത്തിയ മിന്നൽ വാഹന പരിശോധനയിൽ ട്രാഫിക് നിയമം ലംഘിച്ച 242 പേർക്കെതിരെ കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിന് 80 കേസുകളും, മദ്യപിച്ചു വാഹനമോടിച്ചതിന് 22 കേസുകളും, ഹെൽമെറ്റ് ധരിക്കാത്തതിന് 130 കേസുകളും മറ്റു നിയമലംഘങ്ങൾക്ക് 10 കേസുകളുമാണു റജിസ്റ്റർ ചെയ്തത്. വീണ്ടും പിടിക്കപ്പെട്ടാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.

Share this story