ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍

ഇന്ന് വിജയദശമി, അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരലോകത്തേക്ക് കടക്കും.സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രമായ ചേര്‍പ്പ് തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്ത ക്ഷേത്രം, ഗുരുവായൂര്‍, ശ്രീവടക്കുന്നാഥന്‍, ഊരകത്തമ്മ തിരുവടി, പാറമേക്കാവ്, തിരുവമ്പാടി, കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ കുരുന്നുകള്‍ എഴുത്തിനിരുന്നു. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലും വിദ്യാരംഭം ചടങ്ങുകള്‍ നടന്നു. വന്‍ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിലേക്ക് ഉണ്ടായിട്ടുള്ളത്.

Share this story