ഇന്ത്യ, ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം

ഇന്ത്യ, ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം

ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. 22 ഭാഗങ്ങളും, 395 വകുപ്പുകളും, 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. വ്യക്തിയുടേയോ, ഭരണകര്‍ത്താവിന്റേയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകര്‍ച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാകൂ. പലപ്പോഴായി 94 ഭേദഗതികള്‍ക്ക് വിധേയമായതാണ് ഇന്നത്തെ ഭരണഘടന. അവസരോചിതമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

Share this story